യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യ ഇന്തോനേഷ്യ, ഈജിപ്ത്, മെക്‌സിക്കോ, ചിലി, സാംബിയ തുടങ്ങി 30 രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്
ചർച്ചയിൽ മധ്യസ്ഥത വഹിക്കാനാണ് ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 5, 6 തീയതികളില്‍ ജിദ്ദയിലാകും ചര്‍ച്ച.
അതേസമയം ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍ എത്രപേര്‍ പങ്കെടുക്കുമെന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ ജൂണില്‍ കോപ്പന്‍ഹേഗനില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ വീണ്ടും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, പോളണ്ട്, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ചര്‍ച്ചയ്‌ക്കെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ജിദ്ദയിലെത്തുമെന്നാണ് പ്രതീക്ഷ.

