Wednesday, October 14, 2026

ചാന്ദ്നിയുടെ അന്ത്യ കർമങ്ങൾ നടത്തിയതിൽ വിവാദം ; സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ബീഹാർ സ്വദേശിനി അഞ്ചു വയസുകാരി ചാന്ദ്നിയുടെ അന്ത്യ കർമങ്ങൾ നടത്തിയതിൽ വിവാദം പുകയുന്നു. ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് കുഞ്ഞിന്റെ അന്ത്യകർമങ്ങൾക്കായി എത്തിയ പൂജാരി രേവന്താണ് വെളിപ്പെടുത്തിയത് ഇന്ന് ഏറെ വിവാദമായിരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിനെ സാക്ഷിയാക്കിയാണ് മാദ്ധ്യമങ്ങൾക്കു മുന്നിൽ രേവന്ത് ഇക്കാര്യം പറഞ്ഞത്. രേവന്ത് വാക്കുകൾ മുഴുമിപ്പിക്കും മുൻപേ സമീപത്തുണ്ടായിരുന്ന അൻവർ സാദത്ത് എംഎൽഎ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.

ഹിന്ദിക്കാരുടെ കുട്ടി അല്ലേ “എന്ന് പറഞ്ഞു പൂജാരിമാർ ഒഴിഞ്ഞു എന്നാണ് രേവന്ത് പറഞ്ഞത്. എന്നാൽ സമൂഹ മാദ്ധ്യമത്തിലടക്കം ആളുകൾ പറയുന്നത് രേവന്ത് ഓട്ടോ ഡ്രൈവറാണെന്നാണ്. തെളിവിനായി ഫേസ്ബുക്കിലെ ചില പൈങ്കിളി ഗ്രൂപ്പുകളിൽ പ്രേമാഭ്യർത്ഥനയുമായുള്ള ഇയാളുടെ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്. ആലുവ അദ്വൈത ആശ്രമം , തന്ത്ര വിദ്യാപീഠം , വിശ്വഹിന്ദു പരീക്ഷത്തിൻറെയും ഹിന്ദു ഐക്യ വേദിയുടെയും സംഘടനാ സംവിധാനം, SNDP NSS ,KPMS , യോഗക്ഷേമ സഭ , മറ്റ് ചരമസഹായനിധി സംഘങ്ങൾ റെസിഡൻ്റ്സ് അസോസിയേഷനുകൾ എന്നിങ്ങനെ നൂറുകണക്കിന് സംഘടനകൾ ആലുവയിൽ തന്നെ ഉണ്ട് എന്നിരിക്കെ ഒരു പൂജാരിയെയും ലഭിച്ചില്ല എന്നതും സംശയകരമല്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Related Articles

Latest Articles