Sunday, June 2, 2024
spot_img

സേവ് സോയിൽ മൂവ്മെന്റ്; മണ്ണിനെ സംരക്ഷിക്കാനായി കൈകോര്‍ത്ത് ഈശ ഫൗണ്ടേഷനും വേള്‍ഡ് ഫുഡ് പ്രോഗ്രാമും ഐക്യരാഷ്ട്രസഭയും

മണ്ണിനെ സംരക്ഷിക്കാനുള്ള ആഗോള പ്രസ്ഥാനം ‘കോൺഷ്യസ് പ്ലാനറ്റ് സേവ് സോയിൽ മൂവ്മെന്റ്’ (Conscious Planet Save Soil movement)ന് മാർച്ച്‌ 21ന് ലണ്ടനിൽ തുടക്കമാകും. ഇതിന്റെ ഭാഗമായി ഈശ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു യു.കെ, യൂറോപ്പ്, ഏഷ്യ,മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 27 രാജ്യങ്ങളിലൂടെ 30,000 കിലോ മീറ്റർ ദൂരം അടങ്ങിയ ഒരു ഏകാന്ത മോട്ടോർസൈക്കിൾ യാത്ര ആരംഭിക്കുന്നതാണ്. മാർച്ച് 21-ന് ലണ്ടനിൽ നിന്ന് ആരംഭിച്ച്, 100 ദിവസത്തിന് ശേഷം ഈശയുടെ ‘കാവേരി കാളിങ് ‘ പ്രോജക്റ്റ് നടപ്പിലാക്കപ്പെടുന്ന ദക്ഷിണേന്ത്യയിൽ, സദ്ഗുരു തന്റെ യാത്ര അവസാനിപ്പിക്കും. മണ്ണിന്റെ വംശനാശം തടയുന്നതിനുള്ള അടിയന്തര നയപരിപാടികൾക്കായി അവബോധം വളർത്തുന്നതിനും രാഷ്ട്രീയ സമവായം (സമന്വയം ) ഉണ്ടാക്കുന്നതിനുമായിട്ടാണ് യാത്ര.

ഐക്യരാഷ്ട്ര സഭയുടെയും വേൾഡ് ഫുഡ് പ്രോഗ്രാമിന്റെയും സഹകരണത്തോടെയാണ് സേവ് സോയിൽ പ്രസ്ഥാനം നടക്കുന്നത്. ആറു കരീബ്യൻ രാജ്യങ്ങളുമായി ഇതിനകം ഈ പ്രസ്ഥാനം MoU ഒപ്പിട്ട് കഴിഞ്ഞു. മണ്ണിനെ രക്ഷിക്കൂ എന്ന പ്രസ്ഥാനത്തിന്റെ ലക്ഷ്യം, ലോകത്തെ പൗരന്മാർക്ക് അവരുടെ രാജ്യത്തെ മണ്ണ് സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യം അവരുടെ നേതാക്കളോട് ദൃഢമായി പ്രകടിപ്പിക്കുക എന്നതാണ്. കൂടുതൽ മണ്ണിന്റെ തകർച്ച തടയുന്നതിനും തിരിച്ചെടുക്കുന്നതിനുമുള്ള അടിയന്തര നയപരമായ പ്രവർത്തനത്തിന് മുൻകൈയെടുക്കുന്ന പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള നേതൃത്വത്തെ തങ്ങളുടെ രാജ്യത്ത് തിരഞ്ഞെടുക്കാൻ, ലോകത്തിലെ വോട്ടർമാരോടുള്ള അഭ്യർത്ഥനയാണിത്.

അതേസമയം ആഗോളതലത്തിൽ 350 കോടി ആളുകളിലേക്ക്, അതായത്, ലോകത്തിലെ 60% വോട്ടർമാരിലേക്ക്, മണ്ണിനെ രക്ഷിക്കൂ എന്ന വിഷയം എത്തിക്കാനാണ് ഈ പ്രസ്ഥാനം ലക്ഷ്യമിടുന്നത്. അപ്പോൾ, ലോകം മുഴുവൻ ഈ വിഷയത്തിൽ ആശങ്കപ്പെടുകയും അതിനു വേണ്ടി സംസാരിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. സദ്ഗുരു പറയുന്നത് പോലെ “പാരിസ്ഥിതിക പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് വിഷയങ്ങളായി മാറണം.” ഇത് സംഭവിക്കണമെങ്കിൽ, തങ്ങളുടെ രാജ്യം നേരിടുന്ന ഏറ്റവും ഭീകരമായ പാരിസ്ഥിതിക വെല്ലുവിളി എന്താണെന്ന് പൗരന്മാർ മനസ്സിലാക്കണം. ഇന്നത്തെ ആ വെല്ലുവിളി – എല്ലാ രാജ്യങ്ങൾക്കും – മണ്ണിന്റെ വംശനാശമാണ്. വെല്ലുവി ളി ഗുരുതരമാ ണെങ്കിലും, ലോകത്തെ ഒരു ഏകീകൃത ലക്ഷ്യത്തിന് പിന്നിൽ അണിനിരത്താനുള്ള മികച്ച അവസരവും ഇത് വാഗ്ദാനം ചെയ്യുന്നു എന്നാണ്.

Related Articles

Latest Articles