Monday, October 5, 2026

പേരുകേട്ട ശുചീന്ദ്രംസ്ഥാണുമലയ പെരുമാൾ ക്ഷേത്രം | രസകരമായ കഥ

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശുചീന്ദ്രംസ്ഥാണുമലയ പ്പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു ,ശിവൻ എന്നിവരെ സങ്കല്പിച്ചിട്ടുള്ളത് ആണ് ഇവിടുത്തെ ദേവപ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിലൊന്നാണ് ശുചീന്ദ്രം ക്ഷേത്രം. നാഗർകോവിൽ- കന്യാകുമാരി രാജവീഥിയിൽ സ്ഥിതിചെയ്യുന്ന ഈക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. തമിഴ്നാടിൻ്റെ ഭാഗമാകുന്നതിനു മുൻപു തിരുവിതാംകൂറിൽ ആയിരുന്നു ഈ ക്ഷേത്രം.

അവിടുത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഇപ്പോഴും ധാരാളം മലയാളികൾ ഇവിടെ ദർശനത്തിന് എത്താറുണ്ട് . ശൈവഭക്തർക്കും,വൈഷ്ണവ ഭക്തർക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് ഈ ക്ഷേത്രം. സ്ഥാണുമലയൻ എന്ന വാക്കിനർത്ഥം ‘ത്രിമൂർത്തികൾ’ എന്നാണ്. സ്ഥാണു എന്നാൽ ശിവനും മാൽ എന്നാൽ വിഷ്ണുവും അയൻ എന്നാൽ ബ്രഹ്മാവും ആണ്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണീ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ ക്ഷേത്രം പുതുക്കി പണിയുകയാണുണ്ടായത്. കേരള വാസ്തുകലയുടേയും ദ്രാവിഡ നിർമ്മാണ കലയുടെയും ഉത്തമമായ മാതൃകയാണ് ക്ഷേത്രത്തിൻ്റേയും, ഗോപുരത്തിൻ്റേയും നിർമ്മാണ രീതി. ക്ഷേത്രത്തിലോട്ടു പ്രവേശിക്കുമ്പോൾ നമ്മെ സ്വീകരിക്കാൻ എന്നപോലെ നിൽക്കുന്നത് അത്യപൂർവമായ, അതിമനോഹരമായ ശിൽപങ്ങൾ കൊണ്ട് സമ്പന്നമായ ക്ഷേത്രകവാടമാണ്.

134 അടിയോളം ഉയരമുള്ള ക്ഷേത്രത്തിൻ്റെ പ്രവേശന ഗോപുരം കൊത്തുപണികളുടെ ഉദാത്ത മാതൃകയാണ്. 100വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ശിൽപ്പികളുടെ കരവിരുത് ഓരോ സന്ദർശകൻ്റെയും നല്ല ഒരു അനുഭവമാണ്. ഹിന്ദുദേവന്മാരുടെയും ദേവതകളുടെയും പ്രതിമകളുടെ കൊത്തുപണികൾ ആണ് മറ്റൊരു പ്രത്യേകത. പ്രവേശന കവാടത്തിലെ കൊത്തുപണികളാൽ അലങ്കൃതമായ 25 അടിയോളം ഉയരമുള്ളവാതിലും വളരെയധികം ശ്രദ്ധ ആകർഷിക്കുന്നതാണ്.

25 അടി ഉയരമുള്ള വാതിലിലൂടെ അകത്തു കടന്നാൽ നേരെ കാണുന്ന മണ്ഡപത്തിൽ വളരെ വലിയ ഒരു നന്ദികേശ്വര പ്രതിമ നമുക്ക് കാണാൻസാധിക്കും. കടലിൽ നിന്ന് കിട്ടുന്ന ശംഖു പൊടിച്ചു നിർമ്മിച്ച നന്ദികേശ്വര പ്രതിമ വളരെ മനോഹരമാണ്. ആയിരക്കണക്കിന് ശില്പങ്ങൾ മനോഹരമാക്കി കൊത്തിവച്ചിട്ടുള്ള തുണുകൾ കാണാം. ഈ തുണുകൾ അതി മനോഹരമായ ശില്പങ്ങളാൽ സമ്പന്നമാണ്. ആയിരത്തോളം കൽത്തൂണുകൾ ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഓരോ കൽത്തൂണുകളിലും ദേവ ശിൽപ്പങ്ങൾ അതിമനോഹരമായി കൊത്തി വെച്ചിട്ടുണ്ട്. 26മുഖങ്ങളും 52 കൈകളും ആയിട്ടുള്ള ശിവന്റെ പ്രതിമ അതിമനോഹരമാണ്. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന 7തൂണുകൾ ഇവിടെ നമുക്ക് കാണാവുന്നതാണ് . ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ ഏറ്റവും അത്യപൂർവ്വമായ ഒരു പ്രതിഷ്ഠയും ശുചീന്ദ്രം ക്ഷേത്രത്തിലുണ്ട്. ആനയുടെ തലയുള്ള ദേവിയാണ് വിനായകി എന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നത്. ഗണപതിയുടെ സ്ത്രീരൂപമായ വിനായകി ഗജാനനി എന്നും അറിയപ്പെടുന്നു 18 അടിയോളം ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠ ക്ഷേത്രത്തിലെ പ്രത്യേകതകളിലൊന്നാണ്. ഹനുമാന് വട മാല ചാർത്തുക എന്നതാണ് ഇവിടുത്തെപ്രധാന വഴിപാടുകളിൽ ഒന്ന്.

പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത് മാർഗഴിയും, ചിത്തിരയും ഡിസംബർ ജനുവരി മാസത്തിലാണ് ചിത്തര ഉത്സവം ഒൻപത് ദിവസങ്ങളിലായാണു മാർഗഴി ഉത്സവം നടക്കുക. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളിൽ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടം എന്നാണ് ഈ ചടങ്ങിനു പേര്. വളരെ ഭക്തജനത്തിരക്ക് തേരോട്ടത്തിനു ഉണ്ടാകാറുണ്ട്.

തേരോട്ടത്തിനുപയോഗിക്കുന്ന തേരുകളിലെ ശില്പചാതുരി അതിസമ്പന്നമാണ്. തടിയിൽ നിർമ്മിച്ചിരിക്കുന്ന തേരിൻ്റെ ഒരിഞ്ചു സ്ഥലം പോലും ഒഴിവാക്കാതെ കൊത്തുപണികളാൽ സമ്പന്നമാക്കിയിട്ടുണ്ട്. ഏപ്രിൽ മെയ് മാസങ്ങളിലാണ് ചിത്തിര ഉത്സവം നടക്കുക. ക്ഷേത്രം ക്ഷേത്രം നുള്ളിൽ മുപ്പതോളം ദേവീ ദേവന്മാരുടെ ഉപ പ്രതിഷ്ഠകളും ഉണ്ട്.

134 അടി ഉയരത്തിൽ ദേവതാചിത്രങ്ങളും ശിൽപ്പങ്ങളും കൊണ്ട് നിർമ്മിച്ച ക്ഷേത്രത്തിൻറെ പ്രവേശനഗോപുരം വെളുത്ത കല്ലുകൾകൊണ്ട് അതിമനോഹരമായി നിർമ്മിച്ചിരിക്കുന്നു. അതിനെ പറ്റി രസകരമായ ഒരു കഥയുണ്ട്. പഴയ തിരുവിതാംകൂർ മഹാരാജ്യത്തിൽ ആദ്യമായി ലോട്ടറി നറുക്കെടുപ്പിൻ്റെ ഉത്ഭവം ഈ ഗോപുരത്തിൻ്റെ പണിക്ക് വേണ്ടി ആയിരുന്നു പോലും. 1874 ശുചീന്ദ്രം ക്ഷേത്രത്തിൻ്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ആയിട്ടാണ് അന്ന് ആദ്യത്തെ ലോട്ടറി നറുക്കെടുപ്പ് നടത്തിയത്. 50000 രൂപ ലോട്ടറി വിൽപ്പനയിൽ കൂടി കിട്ടി 10,000 രൂപ ലോട്ടറി സമ്മാന തുകയും 40,000 രൂപ ഉപയോഗിച്ച് ഗോപുരം നിർമ്മിക്കുകയും ഉണ്ടായി എന്നാണ് പറയുന്നത്. നിർമ്മാണത്തിനായി തിരുവിതാംകൂർ മഹാരാജ്യത്തിൽ ആദ്യമായി ലോട്ടറി നറുക്കെടുപ്പ് നടത്തിയത്, ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്താണ്.

Related Articles

Latest Articles