ഉയർന്ന പലിശ നൽകുന്ന മികച്ച നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് എസ്ബിഐ ഉത്സവ് ഡെപ്പോസിറ്റ് എന്ന ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ നിക്ഷേപം നിങ്ങൾക്ക് വേണ്ടി അധ്വാനിക്കട്ടെ. അവതരിപ്പിക്കുന്നു ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഉയർന്ന പലിശ നൽകുന്ന ഉത്സവ് ഡെപ്പോസിറ്റ് – എന്നാണ് എസ്ബിഐ ട്വീറ്റ് ചെയ്തതത്.
1000 ദിവസത്തെ കാലാവധി മാത്രമുള്ള ഈ ഫിക്സഡ് ഡെപ്പോസിറ്റിന് 6.10% പലിശയാണ് എസ്ബിഐ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കീമിൽ ചേരാൻ ആഗ്രഹമുള്ളവർ 75 ദിവസത്തിനകം എസ്ബിഐയുമായി ബന്ധപ്പെടണം.

