Saturday, May 18, 2024
spot_img

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്;ആർബിഐ പലിശ നിരക്ക് വർധിപ്പിക്കും?

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്. വളര്‍ച്ചാ നിരക്ക് 8 ല്‍ നിന്നും 7.5 ആക്കിയാണ് കുറച്ചത്. അന്തര്‍ദേശീയ സാഹചര്യങ്ങളും, വിതരണ ശൃംഖലയിലെ അപാകതകളും വളര്‍ച്ചനിരക്ക് കുറയാന്‍ കാരണമാകും.

8.7 ആയിരുന്നു 2022 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ജിഡിപി. അതേസമയം ആര്‍ബിഐ വീണ്ടും പലിശനിരക്ക് കൂട്ടുമോ എന്ന് ഇന്നറിയാം. റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് പൂര്‍ത്തിയാകും. വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് വിവരം.

റിപ്പോ റേറ്റ് 50 ബേസിസ് പോയിന്റ് വരെ ഉയര്‍ത്താന്‍ ആണ് സാധ്യത. 50 ബേസിസ് പോയിന്റ് ഉയരുകയാണെങ്കില്‍ റിപോ റേറ്റ് 4.9 ശതമാനമായി വര്‍ധിക്കും. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞ മാസമാണ് റിസര്‍വ് ബാങ്ക് റിപ്പോ റേറ്റ് 4 ശതമാനത്തില്‍ നിന്ന് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച്‌ 4.4 ശതമാനമാക്കിയത്. രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുന്ന പലിശ നിരക്കാണ് റിപ്പോ റേറ്റ്. റിപ്പോ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ബാങ്കുകളും പലിശ നിരക്ക് വര്‍ധിപ്പിക്കും.

Related Articles

Latest Articles