Sunday, December 21, 2025

മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു ; വിദ്യാർത്ഥികൾക്ക് പരിക്ക്

മലപ്പുറം : മഞ്ചേരിയിൽ ഒരേ സ്കൂളിലെ രണ്ട് ബസുകൾ അപകടത്തിൽപ്പെട്ടു . മലപ്പുറം അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. പത്തു വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവർക്കും പരിക്കുണ്ട്. പട്ടർക്കുളത്തു വച്ചാണ് സംഭവം നടന്നത്.

അൽ ഹുദ സ്കൂളിലെ ബസ് മുന്നിൽ പോകുന്ന അതെ സ്കൂളിലെ ബസിന്റെ പിൻവശത്തിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മുന്നിൽ സഞ്ചരിച്ച ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. രണ്ട് സ്കൂൾ ബസുകളിലുമായി മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ആർക്കും വലിയ പരിക്കുകളൊന്നും പറ്റിയിട്ടില്ല.

Related Articles

Latest Articles