തൊടുപുഴ:തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.സംഘർഷത്തിൻറെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് സംശയം. പലരും യൂണിഫോമിൽ അല്ലാത്തതിനാൽ എത് സ്കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബസ് സ്റ്റാന്‍റിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് സംഘർഷം നടന്നത്. ഇവിടെ പലപ്പോഴും വിദ്യാര്‍ത്ഥികകള്‍ തമ്മിലടിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അടിയുണ്ടാക്കുന്നവരെ വ്യാപാരികൾ തന്നെ പോലീസിന് പിടിച്ച് നൽകാറുണ്ട്. എന്നാല്‍ പരാതിയില്ലാത്തതിനാൽ പോലീസ് എടുക്കാറില്ല. ഇത്തവണയും പോലീസ് കേസെടുത്തിട്ടില്ല. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ബസ്റ്റാന്‍റില്‍ നടന്നതെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.

