Sunday, May 19, 2024
spot_img

സമന്വയ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ‘ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം’ ഈ മാസം 30-ന്;ഉത്‌ഘാടനം ശ്രീ റ്റി.പി. സെൻകുമാർ IPS

തിരുവനന്തപുരം : ലഹരി എന്ന ദുരന്തത്തെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടുകൂടി മുട്ടയ്ക്കാട് സമന്വയ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ‘ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം’ ഈ മാസം 30-ന് നടത്തും. വെങ്ങാനൂർ ശ്രീ നീലകേശി ആഡിറ്റോറിയത്തിൽ വൈകുന്നേരം 3 മണിക്ക് പരിപാടി ആരംഭിക്കും. പ്രസ്തുത പരിപാടി ഉത്‌ഘാടനം ചെയ്യുന്നത് ശ്രീ റ്റി.പി. സെൻകുമാർ IPS (Rtd. DGP Kerala Police) ആണ്.

കേരള സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന വിപത്തായ ലഹരി എന്ന ദുരന്തം നമ്മുടെ നാട്ടിൽ നിന്നും തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശയാത്ര അന്നേദിവസം വൈകുന്നേരം 3 മണിക്ക് വെങ്ങാനൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സമ്മേളനവേദിയിൽ എത്തിച്ചേരുന്നു.അതിനുശേഷം ബോധവൽക്കരണ പരിപാടി ആരംഭിക്കും.

Related Articles

Latest Articles