Saturday, May 4, 2024
spot_img

പാലക്കാട് സ്‌കൂള്‍ അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു: പൂര്‍വ വിദ്യാര്‍ഥി അറസ്റ്റില്‍

പാലക്കാട്: സ്‌കൂൾ അധ്യാപകനെ ആക്രമിച്ച കേസിൽ പൂര്‍വവിദ്യാര്‍ഥിയെ പിടികൂടി. അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീനെയാണ് പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

വിദ്യാർത്ഥി അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അബ്ദുല്‍ മനാഫിനെ മർദിക്കുകയായിരുന്നു. തുടർന്ന്, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

സംഭവ ദിവസം അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെ മുന്നില്‍ നിന്നിരുന്ന അധ്യാപകനെ കൈയില്‍ കരുതിയിരുന്ന സോഡാക്കുപ്പികൊണ്ട് നിസാമുദീന്‍ തലയ്ക്ക് അടിക്കുയായിരുന്നു. വിദ്യാർത്ഥി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരമെന്നാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles