Saturday, May 18, 2024
spot_img

നമ്പർ 18 പോ​ക്‌​സോ കേസ്:​ റോയ് വയ​ലാ​ട്ടിനായി വലവിരിച്ചു പോലീസ്; കീഴടങ്ങുമെന്ന് അഭ്യൂഹം

കൊ​ച്ചി: നമ്പർ 18 പോക്സോ കേസിലെ പ്രതി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന റോ​യി ജെ. ​വ​യ​ലാ​ട്ടും കൂട്ടു പ്ര​തി സൈ​ജു ത​ങ്ക​ച്ച​നും കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് വാർത്തകൾ. ഹൈ​ക്കോ​ട​തിയും സുപ്രീം കോടതിയും ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളിയിരുന്നു. ഇതിനു പിന്നാലെ പോലീസ് അറസ്റ്റിനൊരുങ്ങി.


ഇ​ര​യു​ടെ മൊ​ഴി​യുടെ അടിസ്ഥാനത്തിലും സി​സി​ടി​വി ദൃ​ശ്യ​ങ്ങളുടെ തെളിവുകളും പ​രി​ശോ​ധി​ച്ചായിരിന്നു കേരള ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. അതുകൊണ്ടു തന്നെ ഈ വിധിയിൽ ഇ​ട​പെ​ടാ​ൻ കഴിയില്ലെന്ന് സു​പ്രീ​കോ​ട​തി പറഞ്ഞു. കേ​സി​ലെ മറ്റൊരു പ്ര​തി​ അഞ്‌ജലി റി​മ ദേ​വി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അനുവദിച്ചിരുന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഹോ​ട്ട​ലി​ല്‍ വെച്ച് പീ​ഡി​പ്പി​ച്ചു​ എന്നതാണ് റോ​യി​ക്കെ​തി​രേ​യു​ള്ള കേ​സ്. സൈ​ജു​വും അഞ്‌ജലി​യും പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരിന്നു

Related Articles

Latest Articles