Wednesday, December 17, 2025

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് ബലമായി കേക്ക് തേച്ചു; അധ്യാപകനെതിരെ പോക്​സോ കേസ്​

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുഖത്ത് ബലമായി കേക്ക് തേച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മുഖത്ത് കുട്ടിയുടെ സമ്മതമില്ലാതെ ചേർത്ത് പിടിച്ച് ഇയാൾ കേക്ക് തേയ്‌ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അന്‍പത്തിയേഴുകാരനായ പ്രൈമറി ഇംഗ്ലീഷ് മീഡിയം അധ്യാപകനെയാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. അധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച്‌​ വലിക്കുന്നതും കുട്ടി അയാളുടെ പിടിയില്‍ നിന്ന്​ മോചനത്തിന്​ ശ്രമിക്കു​മ്ബോള്‍ ബലമായി മുഖത്ത്​ കേക്ക്​ പുരട്ടുന്നതും വിഡിയോയില്‍ കാണാം.

Related Articles

Latest Articles