Monday, May 6, 2024
spot_img

ഇറാഖില്‍ ഐ എസ് ആക്രമണം; 13 പൊലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു

ഇറാഖില്‍ ഐ എസ് ആക്രമണം.തല്‍-അല്‍-സ്റ്റെയ്ഹ് ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 13 പൊലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇറാഖിലെ വടക്കന്‍ കിര്‍ക്കുക് പ്രവിശ്യയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയത്. എന്നാൽ ഐ എസിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹിനോട് വ്യക്തമാക്കിയിരുന്നു.

അതേസമയം ഇറാഖില്‍ 2500 പട്ടാളക്കാരെയാണ് നിലവില്‍ അമേരിക്ക ഐ എസിനെ നേരിടാന്‍ വിന്യസിച്ചിട്ടുള്ളത്. 2021 അവസാനത്തോടെ ഇറാഖിലെ യു എസ് യുദ്ധ ദൗത്യം അവസാനിക്കുമെന്നും ഡിസംബര്‍ 31ന് ശേഷം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles