kerala Schools to reopen tomorrow for Classes 10, 12
തിരുവനന്തപുരം: രണ്ടാഴ്ചത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുന്നു(Schools Reopens In Kerala). ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുടങ്ങും. കോളജുകളിൽ ഈ മാസം 7 മുതൽ ക്ലാസുകൾ വീണ്ടും ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.
ഓൺലൈനായാണ് യോഗം ചേർന്നത്.അതേസമയം, ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം തുടരും. ഞായറാഴ്ച ആരാധനയ്ക്ക് അനുമതിയുണ്ട്. ആരാധനയിൽ 20 പേർക്ക് പങ്കെടുക്കാം. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിൽ കൊല്ലം ജില്ലയെ മാത്രം ഉൾപ്പെടുത്തി. മറ്റ് ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്.കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേയ്ക്ക് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്. വൈറസ് വ്യാപനം കുറയാതിരുന്ന സാഹചര്യത്തിൽ അടച്ചിടൽ കുറച്ച് കൂടി നീട്ടുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇപ്പോഴും അരലക്ഷത്തിലധികം കോവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ രാജ്യത്ത് രോഗവ്യാപനം കുറയുകയാണ്. രണ്ടുലക്ഷമായിരുന്ന കോവിഡ് കേസുകൾ ഇപ്പോൾ ഒന്നരലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,49,394 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…