Monday, April 29, 2024
spot_img

ആറ്റുകാൽ പൊങ്കാല വീടുകളിൽ നടത്തിയാൽ മതി; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല (Attukal Ponakala 2022) വീടുകളിൽ നടത്തിയാൽ മതിയെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വീടുകളിൽ മാത്രമായി ചുരുക്കിയതെന്നാണ് യോഗത്തിൽ സർക്കാർ വ്യക്തമാക്കിയത്. അതോടൊപ്പം ആറ്റുകാൽ പൊങ്കാല വഴിയരികിൽ വേണ്ടെന്നും ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. 2022 ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടക്കുന്നത്.

എന്നാൽ കുത്തിയോട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കൂടി പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പൊങ്കാല പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. അതോടൊപ്പം ഉത്സവ മേഖലയായിട്ടുള്ള എല്ലാ വാര്‍ഡുകളിലും റോഡുകളുടെ അറ്റകുറ്റപ്പണികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021 ല്‍ ലളിതമായാണ് പൊങ്കാല ചടങ്ങുകള്‍ നടത്തിയത്.

Related Articles

Latest Articles