Tuesday, May 14, 2024
spot_img

പെർഫ്യൂമുകളോടും സ്പ്രേകളോടും ബിഗ് നോ പറഞ്ഞ് ആദിത്യ-എൽ 1 സൗര ദൗത്യത്തിന്റെ ഭാഗമായിരുന്ന ശാസ്ത്രജ്ഞർ! കാരണമെന്ത് ?

ഭാരതത്തിന്റെ ആദിത്യ എൽ-1 സൗര ദൗത്യത്തിന്റെ ബെംഗളൂരുവിലെ പ്രധാന പേലോഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (ഐഐഎ) ടീമിലെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും പെർഫ്യൂമുകളും സ്പ്രേകളും അനുവദനീയമായിരുന്നില്ല.

ആദിത്യയുടെ പ്രധാന പേലോഡ് തയ്യാറാക്കുന്നതിനുള്ള ഗവേഷകരുടെ പ്രവർത്തനത്തെ ഒരു കണികാ ദ്രവ്യത്തിന് പോലും തടസ്സപ്പെടുത്താമായിരുന്നുവെന്നതിനാൽ തികച്ചും അണുവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാൻ, ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഒരു വൃത്തിയുള്ള മുറിയിലാണ് (ക്ളീൻ റൂം ) ജോലി ചെയ്തത്. ഇത് ആശുപത്രി ഐസിയുവിനേക്കാൾ 1 ലക്ഷം മടങ്ങ് വൃത്തിയുള്ളതാണ്. അണുവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാനും അൾട്രാസോണിക് ക്ലീനിംഗ് നടത്താനും ടീമിലെ ഓരോ അംഗത്തിനും പ്രത്യേകം രൂപകൽപന ചെയ്ത സ്യൂട്ടുകൾ ധരിക്കേണ്ടി വന്നു. ആറ് മണിക്കൂർ ഷിഫ്റ്റുകളിലായാണ് ശാസ്ത്രജ്ഞർ ജോലി ചെയ്തത്.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ വിക്ഷേപണത്തറയിൽ നിന്ന് ഇന്നലെ രാവിലെ 11.50 നാണ് ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ എൽ-1.വിക്ഷേപിച്ചത്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെക്കുറിച്ചും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനമാണ് ആദിത്യയുടെ ലക്ഷ്യം. സൂര്യനെ നിരീക്ഷിക്കാൻ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിസിന്റെ വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ്, ഐയൂക്കയുടെ സോളാ‌ർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ്, തിരുവനന്തപുരം സ്പേസ് ഫിസികിസ് ലബോറട്ടറിയുടെ പ്ലാസ്മ അനലൈസ‍ർ പാക്കേജ് ഫോ‌ർ ആദിത്യ എന്നിവ അതിൽ ചിലതാണ്.

ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിച്ച് നാലുതവണ ഭൂമിയെ വലം ചെയ്യും. അഞ്ചാം തവണ ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് പേടകം നീങ്ങും. 125 ദിവസം നീളുന്ന ഘട്ടം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിൻ്റിൽ പേടകത്തെ എത്തിക്കും. സൂര്യൻ്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിൻ്റെ ഫലങ്ങൾ, സൂര്യന്റെ തീവ്ര താപ, കാന്തിക സ്വഭാവങ്ങൾ, സൂര്യൻ്റെ ഉപരിതലഘടന തുടങ്ങിയ നിർണായക പഠനങ്ങളാണ് ദൗത്യത്തിൻ്റെ ലക്ഷ്യം. അഞ്ചുവർഷവും രണ്ടുമാസവുമാണ് ആദിത്യ എൽ വൺ ദൗത്യത്തിൻ്റെ ലക്ഷ്യം.

Related Articles

Latest Articles