Sunday, April 28, 2024
spot_img

സൗന്ദര്യം വർദ്ധിപ്പിക്കാനായി നടത്തിയ ശസ്ത്രക്രിയയുടെ പ്രത്യാഘാതം! പ്രമുഖ അർജന്റീനിയൻ അഭിനേത്രിയും മോഡലുമായ സിൽവിന ലൂണ അന്തരിച്ചു! വാഹനങ്ങളിലെ ഗ്ലാസുകളിലടക്കം ഉപയോഗിക്കുന്ന പോളിമീഥൈൽ മെത്തക്രൈലേറ്റ് അടങ്ങുന്ന ദ്രാവകം കോസ്മറ്റിക് സർജൻ ശരീരത്തിൽ പ്രയോഗിച്ചുവെന്നാരോപണം

പ്രമുഖ അർജന്റീനിയൻ അഭിനേത്രിയും മോഡലും രാജ്യത്തെ ജനപ്രിയ ടെലിവിഷൻ അവതാരകയുമായ സിൽവിന ലൂണ (43) അന്തരിച്ചു. പ്ലാസ്റ്റിക് സർജറിയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് അന്ത്യം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 2011ൽ ഇവർ സൗന്ദര്യം വർദ്ധിപ്പിക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്കു തൊട്ട് പിന്നാലെ 2015ൽ അസ്വസ്തതകളെ തുടർന്നു ചികിത്സ തേടിയപ്പോഴാണ് കോസ്മറ്റിക് സർജറിയുടെ പ്രത്യാഘാതങ്ങൾ കണ്ടെത്തിയത്. നടിയുടെ വൃക്കയ്ക്കു തകരാറുണ്ടെന്നും കണ്ടെത്തി.തുടർന്ന് ചികിത്സയിൽ തുടർന്നുവരികയായിരുന്നു അന്ത്യം.

ഇക്കഴിഞ്ഞ ബുധനാഴ്ച ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതോടെ സിൽവിനയെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്ന് സഹോദരൻ ഇസ്‌ക്വയേൽ ലൂണ വെന്റിലേറ്ററിൽനിന്നു മാറ്റാൻ ഡോക്ടർമാർക്ക് അനുമതി നൽകി. പിന്നാലെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അനിബൽ ലോടോക്കി എന്ന കോസ്മറ്റിക് സർജനാണ് നടിയുടെയും ചികിത്സയ്ക്കു നേതൃത്വം നൽകിയത്. . അർജന്റീന ഡ്രഗ്സ് ആന്‍ഡ് മെഡിക്കല്‍ ടെക്നോളജി അഡ്മിനിസ്ട്രേഷന്‍ നിരോധിച്ച വാഹനങ്ങളിലെ ഗ്ലാസുകളിലടക്കം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുവായ പോളിമീഥൈൽ മെത്തക്രൈലേറ്റ് അടങ്ങുന്ന ദ്രാവകം നടിയുടെ ശരീരത്തിൽ പ്രയോഗിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നു. സിൽവിന ഉൾപ്പെടെ നാലു സ്ത്രീകൾ നൽകിയ പരാതിയിൽ സർജൻ അനിബൽ ലോട്ടോക്കിയെ നാലു വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരിക്കുകയാണ്.

Related Articles

Latest Articles