പോലീസ് ശേഖരിച്ചുവച്ച വ്യക്തി വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു പോലീസുകാരന് ചോര്‍ത്തിക്കൊടുത്ത സംഭവം ആശങ്ക ഉയര്‍ത്തുന്നു. പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവര്‍ പോലീസില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണത്തിന് കൂടുതൽ ശക്തിപകരുന്നതാണ് ഇടുക്കി ജില്ലയില്‍ നടന്ന സംഭവം.

