തിരുവനന്തപുരം: ട്രെയിന്‍ തട്ടി എല്‍ ഐ സി ഏജന്റ് മരണപ്പെട്ടത് കൊലപാതകമെന്ന് (Police) പോലീസ്. വക്കം രണ്ടാം ഗേറ്റിന് സമീപം ഏറൽ വീട്ടിൽ 53 കാരിയായ ജെസ്സി യുടെ മരണം ആണ് ആസൂത്രിത കൊലപാതകം ആണെന്ന് കടയ്ക്കാവൂർ പോലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് ജെസ്സിയുടെ സുഹൃത്തായ മോഹനന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു
ആവശ്യപ്പെട്ട പണം നല്‍കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഈ മാസം 18നാണ് ജെസിയെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണ് തെളിഞ്ഞത്. ഇൻക്വസ്റ്റ് സമയത്ത് സ്വർണ്ണാഭരണങ്ങൾ കാണാത്തത് പോലീസിനും സംശയം ഉളവാക്കുകയും അന്വേഷണം കൊലപാതകം എന്ന രീതിയിൽ മുന്നോട്ട് പോവുകയും ചെയ്തു എന്ന് വർക്കല ഡി.വൈ.എസ്.പി നിയാസ് പി വ്യക്തമാക്കി.

