Wednesday, December 24, 2025

വയനാട്ടിൽ ബധിര മൂക യുവാവിനെ തല്ലിച്ചതച്ച് എസ്ഡിപിഐ പ്രവർത്തകർ

വയനാട്: വയനാട്ടിൽ ബധിര-മൂക യുവാവിനെ തല്ലിച്ചതച്ച് എസ്ഡിപിഐ (SDPI Attack) പ്രവർത്തകർ. മാനന്തവാടിയിലാണ് സംഭവം. പ്രതിഷേധ പ്രകടം കടന്നുപോകുന്നതിനിടെ വീഡിയോ കോളിൽ ആശയ വിനിമയം നടത്തിയ ബധിര മൂക യുവാവിനെ എസ്ഡിപിഐ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന 42 കാരനായ സുബാഷിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ സുബാഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

എസ്ഡിപിഐയുടെ പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡ്പ (Bus Stand) പരിസരത്തുകൂടി കടന്നുപോകുന്നതിനിടെ യുവാവ് മൊബൈലിൽ വീട്ടുകാരുമായി ആശയ വിനിമയം നടത്തുകയായിരുന്നു. പ്രതിഷേധ പ്രകടനം ശ്രദ്ധിക്കാതെ യുവാവ് മൊബൈൽ തന്നെ നോക്കിയിരുന്നത് എസ്ഡിപിഐക്കാരെ ചൊടിപ്പിച്ചു. ഇതോടെ എസ്ഡിപിഐ പ്രവർത്തകർ സുബാഷിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

Related Articles

Latest Articles