Tuesday, May 14, 2024
spot_img

കരുനാഗപ്പള്ളിയിൽ വീണ്ടും എസ്ഡിപിഐ ആക്രമണം ; വിജയദശമിദിനത്തിലെ പ്രവർത്തങ്ങളുമായി തിരക്കിലായിരുന്ന ആർഎസ്എസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു

കൊല്ലം : ആർഎസ്എസ് പ്രവർത്തകർക്ക് നേരെ എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണം വീണ്ടും ഉണ്ടായി . കൊല്ലം കരുനാഗപ്പള്ളിയിലാണ് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ആക്രണം അഴിച്ചു വിട്ടത്. . വിജയദശമിദിനത്തിലെ പ്രവർത്തങ്ങളുമായി തിരക്കിലായിരുന്നു ആർഎസ്എസ് പ്രവർത്തകരെ പരിഹസിക്കുകയും യാതൊരു പ്രകോപനവുമില്ലാതെ അവർക്ക് നേരെ ആക്രമണം നടത്തുകയുമായിരുന്നു.

ആക്രമണത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് ഗുരുതരമായ പരിക്കേറ്റു. ഈ സംഭവവുമായി ബന്ധപ്പെട്ട്മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതക ശ്രമത്തിനുള്ള കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വിവരം അറിഞ്ഞ് കൂടുതൽ ആർഎസ്എസ് പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും മുതിർന്ന നേതാക്കൾ എത്തി ഇവരെ പ്രതിഷേധത്തിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

കരുനാഗപ്പള്ളിയിലെ പുതിയകാവ് ജംഗ്ഷനിൽ വച്ചാണ് ബൈക്കിൽ എത്തിയ മൂന്നംഗ സംഘം ആർഎസ്എസ് പ്രവർത്തകരെ ആക്രമണം നടത്തിയത്. എസ്ഡിപിഐ പ്രവർത്തകർ കൈവശം വച്ചിരുന്ന ആയുധം ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ആയിരുന്നു. പരിക്കേറ്റ യുവാക്കളെ അതിനടുത്തുള്ള കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Related Articles

Latest Articles