തൃശ്ശൂര്‍: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍. എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് നേതാവായ അവിയൂര്‍ സ്വദേശി ഫബീറാണ് അറസ്റ്റിലായത്. എസ് ഡി പി ഐയുടെ സജീവ പ്രവര്‍ത്തകനും പോപ്പുലര്‍ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമാണ് ഫബീര്‍.
കുന്ദംകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎസ് സിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവ ശേഷം ഇയാള്‍ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ചങ്ങരംകുളത്തു വെച്ചാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

