കണ്ണൂര്‍: മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍. കണ്ണൂരിലാണ് സംഭവം. പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളില്‍നിന്ന് വടിവാള്‍, സര്‍ജിക്കല്‍ ബ്ലെയ്ഡ്, ഇരുമ്പുദണ്ഡ് എന്നിവ പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു

