കൊല്ലം: പത്തനാപുരത്ത് ആയൂർവേദ ആശുപത്രിയുടെ സീലീംഗ് തകർന്നു വീണു. രണ്ട് മാസം മുൻപ് 3 കോടി ചിലവിട്ട് നിർമ്മിച്ച ആയൂർവ്വേദ ആശുപത്രിയുടെ സീലിംഗ് ആണ് തകർന്ന് വീണത്. സംഭവത്തിൽ ആളപായമില്ല. ഗണേഷ് കുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് തലവൂർ സർക്കാർ ആയൂർവേദ ആശുപത്രി നിർമ്മിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. സംഭവ സമയത്ത് രോഗികൾ ആരും അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായി പോയത്. രണ്ട് മാസം മുൻപാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. ഗണേഷ് കുമാർ എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവിട്ടാണ് ആശുപത്രി നിർമ്മിച്ചത്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള കമ്പനിയ്‌ക്കായിരുന്നു കെട്ടിട നിർമ്മാണത്തിനുള്ള ചുമതല ഏറ്റെടുത്തിരുന്നത്. നേരത്തെ ആശുപത്രി വൃത്തിയായി സൂക്ഷിച്ചില്ലെന്ന് ആരോപിച്ച് ഗണേഷ് കുമാർ ആശുപത്രിയിൽ എത്തി ഡോക്ടർമാരെയും ശുചീകരണ തൊഴിലാളികളെയും ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സീലിംഗ് അടർന്നു വീണത്.
അതേസമയം, കെട്ടിടത്തിന്റെ നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു. കൂടാതെ വിജിലൻസ് അന്വേഷണം വേണമെന്നും ഇരു പാർട്ടികളും ആവശ്യപ്പെട്ടു. നിർമ്മാണത്തിൽ നടന്ന അഴിമതിക്കെതിരെ പ്രതിഷേധിച്ച് ബിജെപിയും കോൺഗ്രസും ആശുപത്രിയിലേക്ക് മാർച്ച് നടത്തും.

