Wednesday, May 15, 2024
spot_img

ആവേശമായി കേരളാ സ്റ്റോറി ! ആദ്യപ്രദർശനത്തിന് ലഭിച്ച ആവേശോജ്വല സ്വീകരണത്തിന് ശേഷം വീണ്ടും പ്രദർശനമൊരുക്കി തത്വമയി; പ്രത്യേക സൗജന്യ പ്രദർശനം മെയ് 18 ന്

തിരുവനന്തപുരം: കേരളത്തിൽ നിന്നും പ്രണയക്കെണിയിൽപ്പെടുത്തി മതപരിവർത്തനം നടത്തി ഐ എസിലേക്ക് റിക്രൂട്ട്ചെയ്യപ്പെട്ട ഹിന്ദു പെൺകുട്ടികളുടെ കഥ പറയുന്ന കേരളാ സ്റ്റോറിയുടെ തത്വമയി ഒരുക്കുന്ന രണ്ടാമത്തെ പ്രദർശനം മെയ് 18 വ്യാഴാഴ്ച. തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ രാവിലെ 08:00 മണിക്കാണ് പ്രത്യേക സൗജന്യ പ്രദർശനം ഒരുക്കിയിട്ടുള്ളത്. തത്വമയി ഒരുക്കിയ ആദ്യ പ്രദർശനത്തിന് ആവേശോജ്ജ്വല സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നുമുണ്ടായത്. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം തന്നെ സീറ്റുകൾ ബുക്ക് ചെയ്യപ്പെട്ടു. നിരവധിപേർക്ക് സീറ്റനുവദിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. തുടർന്നാണ് തത്വമയി രണ്ടാമതും പ്രദർശനമൊരുക്കിയത്. ക്ഷണിക്കപ്പെട്ട പ്രമുഖർക്കും പൊതുജനങ്ങൾക്കും വേണ്ടിയാണ് പ്രദർശനം.

ആദ്യ പ്രദർശനത്തിൽ നടനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ജി. കൃഷ്ണകുമാർ, ബിജെപി നേതാക്കളായ എം എസ് കുമാർ, വെങ്ങാനൂർ സതീഷ്, ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി സ്വാമി ഭാർഗവ റാം, നഗരസഭാ കൗൺസിലർ പി അശോക് കുമാർ , മാദ്ധ്യമ പ്രവർത്തക ലക്ഷ്‌മി ഷാജി, ഗൗരി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ജയശ്രീ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. അതിനിടെ കേരളാ സ്റ്റോറിയുടെ കളക്ഷൻ 100 കോടി കടന്നു. പ്രദർശനത്തിനെത്തി ഒൻപതാം ദിവസമാണ് കളക്ഷൻ 100 കോടി കടന്നത്. അമേരിക്കയും കാനഡയും ഉൾപ്പെടെ 37 രാജ്യങ്ങളിൽ ചിത്രം കഴിഞ്ഞ 12 ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിനെതിരെ ഇസ്ലാമിക സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. കേരളത്തിൽ തീയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തി പ്രദർശനം തടയാനുള്ള ശ്രമങ്ങളും ഉണ്ടായി. ഈ സാഹചര്യത്തിലാണ് മദ്ധ്യമ ശക്തി രാഷ്ട്ര ധർമ്മത്തിന് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് തത്വമയി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കിയത്.

നേരത്തെ രാമസിംഹൻ സംവിധാനം ചെയ്ത മലബാർ ഹിന്ദു വംശഹത്യയുടെ കഥപറയുന്ന പുഴ മുതൽ പുഴവരെ, കശ്മീരി പണ്ഡിറ്റുകളുടെ സഹനത്തിന്റെ ചരിത്രം പുറത്തു കൊണ്ടുവന്ന വിവേക് അഗ്നിഹോത്രി ചിത്രമായ കശ്മീർ ഫയൽസിന്റെയും പ്രത്യേക പ്രദർശനം സമാനമായ രീതിയിൽ തത്വമയി ഒരുക്കിയിരുന്നു. സംവിധായകൻ വിവേക് അഗ്നിഹോത്രി നേരിട്ട് തത്വമയിയുടെ ഈ ഉദ്യമത്തെ പ്രത്യേകം പ്രശംസിച്ചിരുന്നു.

Related Articles

Latest Articles