Tuesday, May 14, 2024
spot_img

രണ്ടാം ടെസ്റ്റും വിൻഡീസ് കൈവിടുന്നു; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്; അഞ്ഞൂറാമത് രാജ്യാന്തരമത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കോഹ്‌ലി

പോർട്ട് ഓഫ് സ്പെയിൻ : വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഇന്നിങ്സിൽ അതിശക്തമായ നിലയിൽ. തന്റെ അഞ്ഞൂറാമത് രാജ്യാന്തരമത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി മുൻ‌ നായകൻ വിരാട് കോഹ്ലി ക്രീസിൽ തുടരുകയാണ് 180 പന്തിൽ 10 ഫോറുകൾ സഹിതമാണ് കോഹ്ലി സെഞ്ചുറി തികച്ചത് . ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ;91 ഓവർ പൂർത്തിയാകുമ്പോൾ ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

അർധസെഞ്ചുറി തികച്ച രവീന്ദ്ര ജഡേജയാണ് കോഹ്ലിക്കൊപ്പം ക്രീസിലുള്ളത്. ജഡേജ 105 പന്തിൽ നാലു ഫോറുകൾ സഹിതമാണ് അർധസെഞ്ചറി പിന്നിട്ടത്. ടെസ്റ്റിൽ കോലിയുടെ 29–ാം സെഞ്ചുറിയാണിത്. രാജ്യാന്തര ക്രിക്കറ്റിലെ 76–ാം സെഞ്ചറിയും.

നേരത്തെ ഓപ്പണിങ് ബാറ്റർമാരായ രോഹിത്തും (80) ജയ്‌സ്വാളും (57) ഇന്ത്യയ്ക്കു സമ്മാനിച്ചത് 139 റൺസിന്റെ ഒന്നാം ഇന്നിങ്സ് കൂട്ടുകെട്ടാണ് സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 84 ഓവർ പിന്നിടുമ്പോൾ 4ന് 288 എന്ന നിലയിലായിരുന്നു ആദ്യദിനം കാളിയാവാനിപ്പിച്ചിരുന്നത് . 32–ാം ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 132 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് തുടർന്നുള്ള 8 ഓവറുകൾക്കിടെ 3 പേരെയാണ് നഷ്ടമായത്. ജയ്‌സ്വാളിനെ പുറത്താക്കിയ ജയ്സൻ ഹോൾഡറാണ് വിൻഡീസിന് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത് . 4 ഓവറുകൾക്കുശേഷം ശുഭ്മൻ ഗില്ലിനെ (10) കെമർ റോച്ച് മടക്കി. രോഹിത് ജോമൽ വാരികാന്റെ പന്തിൽ ബോൾഡാവുകയായിരുന്നു.

Related Articles

Latest Articles