India

പാക് ഭീകരർ അന്താരാഷ്‌ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുള്ളതായി രഹസ്യവിവരം; കനത്ത ജാഗ്രതയിൽ സുരക്ഷാ സേന

ദില്ലി: അന്താരാഷ്‌ട്ര അതിർത്തി വഴി പാക് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ് സുരക്ഷാ സേന. ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരാണ് അതിർത്തി കടന്ന് എത്തുന്നതെന്നാണ് ഇന്റലിജൻസ് വിവരം.

നാല് പേർ വീതമുള്ള ഭീകര സംഘങ്ങൾ ജമ്മു കശ്മീരിലെ കത്വ, സാംബ ജില്ലകളിൽ സജീവമാണ്. കേന്ദ്രഭരണപ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.പാക്കിസ്ഥാൻ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തടയാൻ അതിർത്തി സുരക്ഷാ സേന സജ്ജമാണെന്ന് ബിഎസ്എഫ് അറിയിച്ചു.

ജമ്മുവിലെ അർണിയ സെക്ടറിലെ ഫോർവേഡ് ഏരിയയിൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ പിടികൂടിയിരുന്നു. തുടർന്ന് ബിഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പാക് ഭീകരർ വെടിയുതിർത്തിരുന്നു. നുഴഞ്ഞുകയറ്റക്കാരനെ പിടികൂടി ദിവസങ്ങൾക്ക് ശേഷമാണ് പ്രകോപനം ഉണ്ടായത്.ഇതിന് പിന്നാലെയാണ് ഭീകരർ അതിർത്തി കടക്കാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

4 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

8 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

10 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

10 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

12 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

13 hours ago