Saturday, September 26, 2026

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ല; ഫോറൻസിക് റിപ്പോർട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. തീപിടുത്തത്തിൽ കത്തിയത് ഫയലുകൾ മാത്രമാണെന്നും മുറിയിലുണ്ടായിരുന്ന സാനിറ്റൈസർ ഉൾപ്പടെയുള്ള വസ്തുക്കൾ കത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടിൽ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഈ വാദത്തെ പൂര്‍ണ്ണമായും തളളുന്നതാണ് നിലവിലെ ഫോറൻസിക് റിപ്പോർട്ട്. ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ തീപിടുത്തമുണ്ടായത്.

Related Articles

Latest Articles