aji-krishna
കൊച്ചി: സ്വപ്‍ന സുരേഷിന് ജോലി നൽകിയെന്ന് കാരണത്താൽ എച്ച്ആർഡിഎസിനെ തകർക്കാനുളള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് സെക്രട്ടറി അജി കൃഷ്ണൻ. അതിന്റെ ഭാഗമായാണ് തന്റെ അറസ്റ്റും ഉണ്ടായത്. കള്ളക്കേസിൽ കുടുക്കിയാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഒത്താശയോടെ നടക്കുന്ന ഭരണകൂട ഭീകരതയാണ് ഇതെന്നും അജി കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വനവാസി ഭൂമി കൈയ്യേറിയെന്ന ആരോപണത്തിന്മേലാണ് അജി കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു വർഷം മുന്നേയുള്ള ഷോളയൂർ സ്വദേശിയാണ് പരാതി നൽകിയത്. വനവാസികൾക്ക് അവകാശപ്പെട്ട ഭൂമി വ്യാജരേഖകൾ ചമച്ച് കൈവശപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ പരാതിക്കാരൻ എത്തിയത് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ വാഹനത്തിലായിരുന്നു എന്നാണ് അജികൃഷ്ണൻ വ്യക്തമാക്കിയിരിക്കുന്നത്.
സ്വപ്ന സുരേഷിന് ജോലി നൽകിയതിന് പിന്നാലെ പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ മുന്നിലും എച്ച്ആർഡിഎസിനെതിരെ ചിലർ പരാതി നൽകിയിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് നടക്കുന്നത് എന്നും അജി കൃഷ്ണൻ ആരോപിച്ചു. കേസിൽ അജി കൃഷ്ണനെ അഡീഷണൽ ഡിസ്ട്രിക് സെഷൻസ് ജഡ്ജ് സ്മിത ജോർജ് റിമാൻഡ് ചെയ്തു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…