Wednesday, January 7, 2026

ഭീകരാക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്; കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെ കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. പ്രധാന നഗരങ്ങളിലെ റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും മെറ്റല്‍ ഡിക്ടറ്ററുകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തുന്നുണ്ട്.

വെള്ളിയാഴ്ച രാത്രിയാണു സംസ്ഥാനത്തു ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ് കിട്ടുന്നത്. തലസ്ഥാന നഗരമായ ബെംഗളൂരുവിനു പുറമെ ഹൂബ്ലി-ധാര്‍വാഡ്, കലബുര്‍ഗി, റൈച്ചൂര്‍, ചിത്രദുര്‍ഗ, മംഗളൂരു, ദാവന്‍ഗരെ, ഉഡുപ്പി, മൈസുരു, തുമകുരു തുടങ്ങിയ സ്ഥലങ്ങളിലാണ് പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയത്. പ്രധാനപ്പെട്ട ആരാധനാലയങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

Related Articles

Latest Articles