Sunday, December 21, 2025

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച; മോദിയെ റോഡില്‍ തടഞ്ഞ് ‘രാജ്യദ്രോഹികൾ’; വാഹനം റോഡില്‍ കിടന്നത് 15 മിനിറ്റോളം, പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ പഞ്ചാബില്‍ (Punjab) ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയെ മോദിയെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ കര്‍ഷകര്‍ തടയുകയായിരുന്നു. സംഭവത്തില്‍ വന്‍സുരക്ഷാവീഴ്‌ച്ചയെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി.

പതിനഞ്ച് മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്‌ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ധാക്കി. പരിപാടിയിൽ പങ്കെടുക്കാൻ ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡ് മാര്‍ഗം യാത്ര തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് യാത്ര തിരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related Articles

Latest Articles