അതിർത്തിയിലെ പ്രശ്നങ്ങൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സുരക്ഷാ കൗൺസിൽ യോഗം അവസാനിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ, കേന്ദ്രമന്ത്രിമാരായ രാജ്‍നാഥ് സിംഗ്, സുഷമാ സ്വരാജ്, നിർമലാ സീതാരാമൻ, അരുൺ ജയ്‍റ്റ്‍ലി എന്നിവർ യോഗത്തിൽ പങ്കെടുത്ത്. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളും സുരക്ഷാ സാഹചര്യങ്ങളും യോഗത്തിൽ വിലയിരുത്തിയതായാണ് റിപ്പോർട്ട്.
ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലുള്ള ഹന്ദ്‍വാരയിൽ ശനിയാഴ്ച മുതൽ തുടരുന്ന ഏറ്റുമുട്ടലിൽ മരിച്ച രണ്ട് തീവ്രവാദികളും ലഷ്കർ ഇ ത്വയ്യിബ അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഒരാൾ പാകിസ്ഥാൻ പൗരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് സുരക്ഷാ സേനാ ഉദ്യോഗസ്ഥരെയാണ് ഈ ഏറ്റുമുട്ടലിൽ ഇന്ത്യക്ക് നഷ്ടമായത്. ഇക്കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായതായാണ് സൂചന.
അതിർത്തിയിലാകട്ടെ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. രജൗരി, കൃഷ്ണഘാട്ടി, പൂഞ്ച് ഉൾപ്പടെയുള്ള സെക്ടറുകളിൽ തുടർച്ചയായി വെടിവെപ്പും നടക്കുന്നു. ഇസ്ലാമിക രാഷ്ടങ്ങളുടെ സമ്മേളനത്തിൽ ‘കശ്മീർ’ പ്രശ്നത്തിന്‍റെ പേരിൽ ഇന്ത്യയെ ശക്തമായി കുറ്റപ്പെടുത്തി പ്രമേയവും പാസ്സാക്കിയിരുന്നു. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ക്ഷണിച്ച് പങ്കെടുപ്പിച്ച ശേഷമായിരുന്നു ഇത്. എന്നാൽ ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതിൽ വേറെ ആരും ഇടപെടേണ്ടെന്നുമായിരുന്നു ഇന്ത്യ ഇതിന് മറുപടി നൽകിയത്. ഈ സാഹചര്യങ്ങളിലാണ് പ്രധാനമന്ത്രി അടിയന്തര സുരക്ഷാ കൗൺസിൽ യോഗം വിളിച്ചത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…