Security forces bust terrorist hideouts in Rajouri; found everyday items; Surveillance is strong in the area
ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് അതിർത്തി സുരക്ഷാ സേന. ഒളിത്താവളത്തിൽ നിന്നും ഭീകരർ ഉപയോഗിച്ചിരുന്ന പാചകവാതക സിലിണ്ടറുകളും പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. ഇതിനുപുറമെ ഭീകര വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഉധംപൂർ ജില്ലയിലെ ബസന്ത്‌നഗറിൽ നടത്തിയ തെരച്ചിലിൽ ഭീകരർ ഒളിത്താവളമായി ഉപയോഗിക്കുന്ന ഗുഹയും സൈന്യം കണ്ടെത്തി. ഇവർ ഭീകരർ താമസിച്ചിരുന്നതിന്റെ തെളിവുകൾ കണ്ടെത്തി. ഇവിടെ നിന്നും ഭക്ഷ്യവസ്തുക്കളാണ് കണ്ടെടുത്തത്.
സിആർപിഎഫിന്റെയും പോലീസിന്റെയും സംയുക്ത പട്രോളിംഗിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് ബസന്ത്‌നഗർ മേഖലയിൽ തെരച്ചിൽ ശക്തമാക്കിയത്. ഭീകരുടെ ആക്രമണത്തിൽ അർദ്ധസൈനിക വിഭാഗത്തിലെ ഇൻസ്‌പെക്ടർ റാങ്കുള്ള ഉദ്യോഗസ്ഥൻ വീരമൃത്യുവരിച്ചിരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കണ്ടെത്തിയ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും അധികൃതർ പറഞ്ഞു. പ്രദേശത്ത് നിരീക്ഷണം തുടരുന്നുണ്ട്.
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…