Sunday, January 11, 2026

കാശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമയിലെ ത്രാലിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷ്-ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.

ഇതിനിടെ പൂഞ്ചിലെ ബലാകോട്ട്, മെന്ദാര്‍ സെക്ടറുകളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് പ്രകോപനമില്ലാതെ ആക്രമണം തുടരുകയാണ്. ഷെല്‍ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ക്ക് പരിക്കേറ്റു.

Related Articles

Latest Articles