Seeking to impose Sharia law as in the Taliban regime; Yogi Adityanath criticized the performance of the song
അംറോഹ: താലിബാൻ ഭരണത്തിലേത് പോലെ രാജ്യത്ത് ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക സമുദായത്തിന് വേണ്ടി വ്യക്തിനിയമങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. അംറോഹയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു പ്രത്യേക സമുദായത്തിന് വേണ്ടി വ്യക്തിനിയമങ്ങൾ കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. ഈ നീക്കത്തിലൂടെ ശരിഅത്ത് നിയമം അടിച്ചേൽപ്പിക്കാനും താലിബാൻ രീതിയിലുള്ള ഭരണം ഭാരതത്തിലേക്ക് കൊണ്ടുവരാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അംബേദ്കർ രൂപം കൊടുത്ത ഭരണഘടനയ്‌ക്ക് കോൺഗ്രസും ഇൻഡി മുന്നണിയും വലിയ ഭീഷണിയാണെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
ജനങ്ങളെ വഞ്ചിക്കുന്ന പ്രകടനപത്രികയാണ് കോൺഗ്രസ് അവതരിപ്പിച്ചത്. ഇതുപോലെയുള്ള തെറ്റായ പാർട്ടികൾക്ക് വോട്ട് ചെയ്താൽ അത് സംസ്ഥാനത്ത് ഭീകരവാദത്തിന്റേയും മാഫിയ ഭരണത്തിന്റേയും പുനരുജ്ജീവനത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…