Monday, May 6, 2024
spot_img

താലിബാൻ ഭരണത്തിലേത് പോലെ ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; കോൺഗ്രസിന്റെ പ്രകടനപത്രികയ്‌ക്കെതിരെ വിമർശനവുമായി യോഗി ആദിത്യനാഥ്

അംറോഹ: താലിബാൻ ഭരണത്തിലേത് പോലെ രാജ്യത്ത് ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക സമുദായത്തിന് വേണ്ടി വ്യക്തിനിയമങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. അംറോഹയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു പ്രത്യേക സമുദായത്തിന് വേണ്ടി വ്യക്തിനിയമങ്ങൾ കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. ഈ നീക്കത്തിലൂടെ ശരിഅത്ത് നിയമം അടിച്ചേൽപ്പിക്കാനും താലിബാൻ രീതിയിലുള്ള ഭരണം ഭാരതത്തിലേക്ക് കൊണ്ടുവരാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അംബേദ്കർ രൂപം കൊടുത്ത ഭരണഘടനയ്‌ക്ക് കോൺഗ്രസും ഇൻഡി മുന്നണിയും വലിയ ഭീഷണിയാണെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

ജനങ്ങളെ വഞ്ചിക്കുന്ന പ്രകടനപത്രികയാണ് കോൺഗ്രസ് അവതരിപ്പിച്ചത്. ഇതുപോലെയുള്ള തെറ്റായ പാർട്ടികൾക്ക് വോട്ട് ചെയ്താൽ അത് സംസ്ഥാനത്ത് ഭീകരവാദത്തിന്റേയും മാഫിയ ഭരണത്തിന്റേയും പുനരുജ്ജീവനത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles