Thursday, May 23, 2024
spot_img

ഗൂ​ഗിൾ പേ ​വ​ഴി പ​ണം വാ​ങ്ങി എം.​ഡി.​എം.​എ വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ, പിടിയിലായത് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളെന്ന് പോലീസ്

ശ്രീ​ക​ണ്ഠ​പു​രം: ഗൂ​ഗിൾ പേ ​വ​ഴി പ​ണം വാ​ങ്ങിയ ശേഷം വ​ൻ​തോ​തി​ൽ മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ വി​ൽ​ക്കു​ന്ന ര​ണ്ടു​പേ​ർ പിടിയിൽ. ശ്രീ​ക​ണ്ഠ​പു​രം അ​ടു​ക്ക​ത്തെ വ​ട​ക്കേ​പ​റ​മ്പി​ൽ സ​ജു (44), ചെ​ങ്ങ​ളാ​യി ചേ​ര​ൻ​കു​ന്നി​ലെ പു​തി​യ​പു​ര​യി​ൽ മു​ഹ​മ്മ​ദ് ഷ​ഹ​ൽ (24) എ​ന്നി​വ​രാണ് പിടിയിലായത്. ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ രാ​ജേ​ഷ് മാ​രാം​ഗ​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യ ഇ​രു​വ​രും ഡ്രൈ​വ​ർ​മാ​രാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി ശ്രീ​ക​ണ്ഠ​പു​രം ഓ​ട​ത്തു​പാ​ല​ത്തി​നു സ​മീ​പം വെച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ചെ​മ്പേ​രി​യി​ൽ ലഹരിമ​രു​ന്ന് ന​ൽ​കി തി​രി​കെ വ​രു​ന്ന​തി​നി​ടെ​യാ​ണ് കാ​റു​മാ​യി പ്രതികൾ പി​ടി​യി​ലാ​യ​ത്. 14.06 ഗ്രം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഏ​റെ​ക്കാ​ല​മാ​യി ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം വ്യാ​പ​ക​മാ​യി ലഹരിമ​രു​ന്ന് വി​ൽ​പ്പന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോലീസ് പ​റ​ഞ്ഞു. ഗൂ​ഗിൾ പേ ​വ​ഴി പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​പ്പി​ച്ച ശേ​ഷം പ​റ​ഞ്ഞ സ്ഥ​ല​ത്ത് ലഹരിമ​രു​ന്ന് എ​ത്തി​ക്കു​ന്ന രീ​തി​യാ​ണ് ഇ​വ​ർ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി സം​ഘം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Related Articles

Latest Articles