semiconductor-plant
ഗുജറാത്ത് : ആത്മനിർഭർ ഭാരതിന്റെ കീഴിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യത്തിന്റെ അർദ്ധചാലക നിർമ്മാണ അഭിലാഷങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി ഗുജറാത്തിൽ 1.54 ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഒരു സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കും.
അതനുസരിച്ച്, ഇന്ന് വേദാന്ത-ഫോക്‌സ്‌കോണും ഗുജറാത്ത് സർക്കാരും തമ്മിൽ ഏകദേശം 1.54 ലക്ഷം കോടി രൂപ ചെലവിൽ സെമി കണ്ടക്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേഷ് പട്ടേലും കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവും പങ്കെടുത്തു. സെമി കണ്ടക്ടർ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും 1 ലക്ഷം വിദഗ്ധ തൊഴിലാളികൾക്ക് ജോലി നൽകുന്നതിലൂടെ രാജ്യത്ത് തൊഴിൽ വർദ്ധിപ്പിക്കാനും പദ്ധതിയ്ക്കാകുമെന്നാണ് പ്രതീക്ഷ.
” സെമി കണ്ടക്ടർ നിർമ്മാണ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിന്റെ ദിശയിൽ ഗുജറാത്ത് മുൻകൈയെടുക്കുകയും സെമി കണ്ടക്ടറും ഡിസ്പ്ലേ ഫാബും നിർമ്മിക്കുന്നതിനായി വേദാന്ത-ഫോക്‌സ്‌കോൺ ഗ്രൂപ്പുമായി 1.54 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ,” മുഖ്യമന്ത്രി ഭൂപേഷ് പട്ടേൽ തന്റെ ട്വീറ്റിൽ പറഞ്ഞു.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…