ജെഡിയുവിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബി ജെ പിയിൽ ചേരാൻ ഒരുങ്ങി മുൻ ജനതാദൾ നേതാവ് അജയ് അലോക്.ഇന്ന് ചേരുമെന്നാണ് വിവരം. 2022 ജൂണിൽ അജയ് അലോകിനെയും ജെഡിയു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ, വിപിൻ കുമാർ യാദവ് എന്നിവരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഒരിടവേളയ്ക്ക് ശേഷം ബി ജെ പിയിൽ ചേരുമെന്ന് അജയ് അലോക് പറഞ്ഞു.ഇതിനുപുറമെ പാർട്ടി നേതാവ് ജിതേന്ദ്ര നീരജിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നതായി ബിഹാർ ജെഡിയു നേതാവ് ഉമേഷ് സിംഗ് കുശ്വാഹ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

