കേരള ടീം
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. ശക്തമായ ബാറ്റിംഗും കൃത്യമായ ബൗളിംഗും ഒന്നിച്ചപ്പോൾ 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് നേടി. ക്യാപ്റ്റൻ ഷാനിയും അക്ഷയയും ചേർന്ന് നൽകിയ മികച്ച തുടക്കമാണ് കേരളത്തെ വലിയ സ്കോറിലേക്ക് നയിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 147 റൺസ് കൂട്ടിച്ചേർത്തു. 62 റൺസെടുത്ത ഷാനി റണ്ണൗട്ടായി പുറത്തായപ്പോൾ, മറുവശത്ത് ഉറച്ചുനിന്ന അക്ഷയ സെഞ്ച്വറിയിൽ നിന്ന് മൂന്ന് റൺസ് അകലെ 42-ാം ഓവറിലാണ് മടങ്ങിയത്. 11 ബൗണ്ടറികളടക്കം 97 റൺസാണ് അക്ഷയ നേടിയത്.
മധ്യനിരയും അവസാന ഓവറുകളും കേരളത്തിന് ശക്തി നൽകി. പ്രണവി ചന്ദ്രൻ 26 റൺസെടുത്ത് റണ്ണൗട്ടായി. ദൃശ്യ ഐ.വി 26 പന്തുകളിൽ 37 റൺസും സജന സജീവൻ 15 പന്തുകളിൽ 29 റൺസും നേടി വേഗത്തിൽ സ്കോർ ഉയർത്തി. ഹൈദരാബാദിന് വേണ്ടി കുഞ്ചല നിതീഷ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
289 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാരായ തൃഷയും സന്ധ്യ ഗോറയും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്തു. തൃഷ 52 റൺസും സന്ധ്യ 55 റൺസും നേടി പുറത്തായി. എന്നാൽ ഇതിന് ശേഷം കേരള ബൗളർമാർ പിടിമുറുക്കിയതോടെ ഹൈദരാബാദിന്റെ ബാറ്റിംഗ് തകർന്നു. വെറും 50 റൺസിനിടെ ഒൻപത് വിക്കറ്റുകൾ നഷ്ടമായ ഹൈദരാബാദ് 38 ഓവറിൽ 148 റൺസിന് ഓൾ ഔട്ടായി.
കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ഷാനിയും സജന സജീവനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ എസ്. ആശ രണ്ട് വിക്കറ്റുകൾ നേടി.
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…