Monday, May 20, 2024
spot_img

ബിജെപിൽ നിന്ന് കൊണ്ട് ബിജെപിക്കിട്ടു പാര പണിതു; ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരനെതിരെ രൂക്ഷ വിമർശനവുമായി ടിപി സെൻകുമാർ

ബിജെപിയുടെ ഉജ്ജ്വല വിജയത്തിൽ അഭിനന്ദനമറിയിച്ച് മുൻ ഡിജിപിയും ശബരിമല കർമ്മ സമിതിയുടെ അധ്യക്ഷനുമായ ടിപി സെൻ കുമാർ.കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ ഏറ്റവും പടപൊരുതി, നുണക്കഥകൾ ഒരുക്കിയ ഏഷ്യാനെറ്റ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖർക്കും അഭിനന്ദനമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അഭിനന്ദനം അറിയിച്ചതിനൊപ്പം രക്ഷിക്കാൻ വരുന്നവരെ തിരിച്ചറിയാൻ ചിന്താശേഷിയില്ലാത്ത കേരളത്തിലെ ചില സമുദായങ്ങൾക്കും, സ്വാർത്ഥതയുടെ പര്യായമായ അവരുടെ നിത്യനേതാക്കൾക്കും വന്ദനമെന്നും സ്വന്തം നില ഇല്ലാതാവുമ്പോഴേ നിങ്ങൾ പഠിക്കൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടാതെ കേരളത്തിൽ ബിജെപിക്കെതിരെയും ശബരിമലയ്‌ക്കെതിരെയും നിലപാടെടുത്ത ഏഷ്യാനെറ്റിനും അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ ഏറ്റവും പടപൊരുതി, നുണക്കഥകൾ ഒരുക്കിയ ചാനൽ ഉടമ രാജീവ് ചന്ദ്രശേഖർക്കും അഭിനന്ദനം. ബിജെപിയിൽ നിന്നുകൊണ്ട് ബിജെപിക്കിട്ട് ഇത്ര പാര പണിയാമല്ലോ.ഇതു തുടക്കമാണ്. ശരിയായ ശത്രുവിനെ തിരിച്ചറിഞ്ഞുള്ള തുടക്കമാണെന്ന് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Related Articles

Latest Articles