Monday, September 21, 2026

നരേന്ദ്രമോദി ഇന്ത്യയുടെ ഭാഗ്യനക്ഷത്രമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.ഇന്ത്യയുടെ ഭാഗ്യനക്ഷത്രമെന്ന് അദ്ദേഹം മോദിയെ വിശേഷിപ്പിച്ചത്.ട്വിറ്ററിലൂടെയാണ് ട്രംപ് മോദിക്ക് ആശംസകള്‍ അറിയിച്ചത്.

https://twitter.com/realDonaldTrump/status/1131609042227482625?ref_src=twsrc%5Etfw

തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ നരേന്ദ്ര മോദിയെയും ബിജെപിയെയും അഭിനന്ദിക്കുന്നു. മോദി അധികാരം നിലനിര്‍ത്തുന്നതോടെ യുഎസ്- ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാകും. ഒരുമിച്ചുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

ബിജെപിയുടെ വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദ് രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരും മോദിക്ക് ആശംസകള്‍ അറിയിച്ചു. 

Related Articles

Latest Articles