മുംബൈ: മോദിയുടെ വൻ വിജയത്തിനുപിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് സെന്‍സെക്‌സ് ഒരുവേള 300 പോയന്റ് വരെ ഉയർന്നു. നിഫ്റ്റി ഉയർന്ന് 11,900ന് മുകളിലുമെത്തി. വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 80.70 പോയന്റ് ഉയര്‍ന്ന് 11924.80-ലും സെന്‍സെക്‌സ് 248.57 പോയന്റ് നേട്ടത്തില്‍ 39683.29-ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1782 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്‍ഫ്ര, ലോഹം, പൊതുമേഖല ബാങ്കുകള്‍, എഫ്എംസിജി, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.
ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഐഒസി, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ടൈറ്റന്‍ കമ്പനി, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവയാണ് നേട്ടത്തിലുള്ള ഓഹരികള്‍.
റിലയന്‍സ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്‍റ്സ്, ഭാരതി എയര്‍ടെല്‍, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

