ദില്ലി: പതിനേഴാം ലോക് സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന് ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പത്തിന് നടക്കും. ജൂണ്‍ ആറിന് രാഷ്ട്രപതി സംയുക്ത സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രോട്ടേം സ്പീക്കറെ ജൂണ്‍ ആറിന് തെരഞ്ഞെടുക്കും.
മെയ് 30 ന് ആണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. വൈകുന്നേരം ഏഴ് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിക്കൊപ്പം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിസഭായോഗം ചേരും. ഇതില്‍ ലോക് സഭ വിളിച്ചു ചേര്‍ക്കുന്നത് ചര്‍ച്ചയാകും.
പ്രോട്ടേം സ്പീക്കര്‍ ആരാകണമെന്നത് സംബന്ധിച്ച് ഇപ്പോള്‍ ധാരണയിലെത്തിയിട്ടില്ല. മുതിര്‍ന്ന എംപിയെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കാനാണ് സാധ്യത.

