കലണ്ടർ വർഷത്തിന്റെ അവസാന ദിവസമായ ഇന്ന് ഓഹരി വിപണികൾ നേട്ടത്തോടെ തുടങ്ങി. സെൻസെക്സ് 58000 തിരിച്ചു പിടിക്കുകയും നിഫ്റ്റി 17300 കടക്കുകയും ചെയ്തു. റിലൈൻസ്, ഹിൻഡാൽകോ, ടൈറ്റൻ കമ്പനി, ആക്സിസ് ബാങ്ക് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. NTPC, ഇൻഡസ് ഇൻഡ്, ONGC തുടങ്ങിയ ഓഹരികൾ നിലവിൽ നഷ്ടത്തിലാണ്. ആഗോള വിപണികളും നേട്ടം കൈവരിക്കുന്നുണ്ട്. ലോകമെമ്പാടും പുതിയ കോവിഡ് വകഭേദമായ ഒമൈക്രോൺ വ്യാപിക്കുന്നത് വിപണികളെ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അസംസ്‌കൃത വിപണിയിൽ ഇന്നലെ എണ്ണ വില താഴ്ന്ന് ക്ലോസ് ചെയ്തു, യുഎസ് ക്രൂഡ് ബാരലിന് 0.13 ശതമാനം ഇടിഞ്ഞ് 76.46 ഡോളറായും ബ്രെന്റ് ലാൻഡിംഗ് 0.09 ശതമാനം ഉയർന്ന് 79.30 ഡോളറിലുമാണ് ക്ലോസ് ചെയ്തത്. ഈ വർഷം ബ്രെന്റ് 50 ശതമാനത്തിലധികം ഉയർന്നു. 46 ആമത് ജി എസ് ടി കൌൺസിൽ യോഗം ഇന്ന് നടക്കുകയാണ്. ടെക്സ്റ്റൈൽ , ഫുട്‍വെയർ ഉൽപ്പന്നങ്ങളുടെ നികുതി നിരക്കുകളിൽ മാറ്റം ജി എസ് ടി കൌൺസിൽ ചർച്ച ചെയ്യുന്നതിനാൽ ഇത്തരം ഓഹരികൾ ഇന്ന് ശ്രദ്ധിക്കപ്പെട്ടേക്കാം.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…