Thursday, May 2, 2024
spot_img

ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച! ഏഴ് മോഷ്ടാക്കൾ നീണ്ട അഞ്ച് ദിവസത്തോളം അതീവ സുരക്ഷ മേഖലയായ സന്നിധാനത്ത് തമ്പടിച്ചിരുന്നത് പോലീസ് അറിഞ്ഞില്ല ! ശരംകുത്തിയിൽ നിന്ന് ടവറിലേക്കുള്ള കേബിൾ മുറിച്ച് കടത്തിയതിന് പുറമെ ടവർ ഉപകരണങ്ങൾക്കും തീയിട്ടു ! വിരൽ ചൂണ്ടുന്നത് വൻ ഗൂഢാലോചനയിലേക്ക്

ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച. 7 മോഷ്ടാക്കൾ അതീവ സുരക്ഷ മേഖലയായ സന്നിധാനത്ത് തമ്പടിച്ചിരുന്നത് പോലീസ് അറിഞ്ഞില്ല. ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ച് കടത്തുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ ഏഴ് മോഷ്ടാക്കളെ കട്ടപ്പന പുളിയൻമലയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടയിൽ ഇവർ പറഞ്ഞപ്പോൾ മാത്രമാണ് മാത്രമാണ് മോഷ്ടാക്കൾ സന്നിധാനത്ത് തങ്ങിയ വിവരം പോലീസ് അറിയുന്നത്.

കഴിഞ്ഞ പതിമൂന്നാം തീയതിയാണ് നാൽപത് മീറ്റർ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്റിന മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 , 2 ജി- 3 ജി കേബിളുകൾ സംഘം മോഷ്ടിച്ചത്,ഇതിന് പുറമെ പവർ പ്ലാന്റ് മുതൽ ബാറ്ററി വരെയുള്ള കേബിൾ മുറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കേബിളുകൾ മോഷ്ടിക്കപ്പെട്ട സാഹചര്യത്തിൽ ഇന്ന് തുലാമാസ പൂജയ്‌ക്ക് നട തുറന്നപ്പോൾ ശരംകുത്തി ടവറിൽനിന്നു സിഗ്നൽ ലഭിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ കവറേജ് ലഭിക്കാതെ വരുമെന്ന ആശങ്കയിലായിരുന്നു അധികൃതർ.

13 ന് മോഷണം നടന്നുവെങ്കിലും പ്രതികളെ പിടികൂടുവാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വിവിധ ജില്ലകളിലെ ആക്രിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കിയിൽ നിന്ന് പ്രതികൾ വലയിലായത്. ദിവസങ്ങളോളം വനത്തിൽ തങ്ങി കേബിളുകൾ കത്തിച്ചാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. മുറിച്ചെടുത്ത കേബിളുകൾ വനത്തിൽ തന്നെ കത്തിച്ച് പ്ലാസ്റ്റിക് ആവരണം ഉരുക്കി മാറ്റി അതിനുള്ളിലെ ചെമ്പ് ഭാഗങ്ങളാണ് കടത്തിയത്. എന്നിട്ടും ഇക്കാര്യം വനപാലകർ അറിഞ്ഞില്ല. അതീവ സുരക്ഷാ മേഖലയായ ശബരിമല ശരംകുത്തിയിൽ കേബിൾ വിച്ഛേദിക്കുകയും കേബിൾ കടത്തുകയും ചെയ്തത് സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. മോഷണത്തിന് പുറമെ ടവറിന് സമീപത്തെ മുറിയിൽ ഉണ്ടായിരുന്ന നിരവധി ഉപകരണങ്ങൾ ഇവർ തീയിട്ട് നശിപ്പിച്ചത് മോഷണത്തിനുമപ്പുറമുള്ള ഗൂഡാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത് .\

Related Articles

Latest Articles