നിയമസഭയിലടക്കം സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയ കോഴിക്കോട്ടെ പിഎസ്‌സി കോഴ വിവാദത്തിൽ ഒത്തുതീർപ്പ്. പിഎസ്‍സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരിച്ച് നൽകിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ് പറഞ്ഞു. പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭർത്താവ് പോലീസിൽ മൊഴി നൽകി നൽകിയിട്ടുണ്ട് .
അതേസമയം ഉണ്ടായത് പിഎസ്‌സി അംഗത്വ നിയമനത്തിനുള്ള നീക്കമല്ലെന്നും മറിച്ച് ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴയായിരുന്നു ഇതെന്നുമാണ് പാർട്ടിക്കകത്തെ വിശദീകരണം. എന്നാൽ സ്ഥലം മാറ്റത്തിന് ആരെങ്കിലും 60 ലക്ഷം കോഴ നൽകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അന്തിമ നടപടി തീരുമാനിക്കാൻ വരുന്ന ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരും. പ്രമോദ് കോട്ടൂളിക്കെതിരെ പാർട്ടി നടപടി ഉണ്ടാകും എന്നാണ് സൂചന.

