മലപ്പുറം: മലപ്പുറത്തും സേവാഭാരതിയുടെ (Seva Bharathi) സേവനത്തിന് തുടക്കം കുറിച്ചു. പെരുവള്ളൂര്‍ സേവാഭാരതിയുടെ ആമ്പുലൻസ് സര്‍വീസ് ഇന്ന് മുതൽ പ്രവര്‍ത്തനമാരംഭിച്ചു. സേവാഭാരതി സംസ്ഥാന ഘടകമാണ് പെരുവള്ളൂര്‍ യൂണിറ്റിന് ആംബുലന്‍സ് നല്‍കിയത്.
കേര്‍ന്നല്ലൂര്‍ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുന്‍ പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവര്‍ത്തകനുമായ പി സി മണി ആംബുലന്‍ിന്റെ് ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.
ചടങ്ങില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പെരുവള്ളൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം കെ വേണുഗോപാല്‍ ,ആര്‍എസ്എസ് മലപ്പുറം വിഭാഗ് പര്യാവരണ്‍ പ്രമുഖ് എ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് പി സജി , സേവാഭാരതി മലപ്പുറം ജില്ലാ സെക്രട്ടറി വി ഹരിദാസന്‍ , ബിജെപി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് വി വിജീഷ് ,സേവാഭാരതി പെരുവള്ളൂര്‍ സെക്രട്ടറി എം രജീഷ് എന്നിവര്‍ സംസാരിച്ചു.

