Sunday, November 29, 2026

ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; 7 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്; കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത, ഏഴിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം, ശക്തിപ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നു. ഇന്ത്യന്‍ തീരത്ത് നിന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നിങ്ങുന്ന ചുഴലിക്കാറ്റിന് 20 കിലോമീറ്റര്‍ ആണ് വേഗത. അടുത്ത 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍, തമിഴ്‌നാട്, സിക്കിം, കര്‍ണാടക, ഗുജറാത്ത്, ബിഹാര്‍ എന്നി സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ശനിയാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ ശനിയാഴ്ച ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Related Articles

Latest Articles