Tuesday, December 16, 2025

കളിക്കുന്നതിനിടെ സാരി അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി;മദ്ധ്യപ്രദേശിൽ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ സാരി കഴുത്തിൽ കുരുങ്ങി ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം.മദ്ധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലാണ് അപകടം. വീടിന്റെ പുറം ഭിത്തിയിൽ ഘടിപ്പിച്ച മുളയിൽ കെട്ടിയ സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ അത് കഴുത്തിൽ കുരുങ്ങിയെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴി.

തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ കോട്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Related Articles

Latest Articles